വിചിന്തനം: ജ്ഞാനസ്‌നാന വേളയിൽ ആത്മാവിനാൽ നിറയപ്പെട്ട ദൈവപുത്രൻ അതേ ആത്മാവിനാൽ മരുഭൂമിയിലേക്ക് നയിക്കപ്പെടുന്നു. നാൽപതുദിന രാത്രങ്ങൾ ഉപവാസത്തിലും പ്രാർഥ നയിലും ആയിരുന്ന യേശു 40 ദിനരാത്രങ്ങൾ സീനായ് മലയിൽ ആയിരുന്ന മോശയെയും, 40 വർഷം മരുഭൂമിയിൽ അലഞ്ഞുതിരിഞ്ഞ ഇസ്രായേൽ ജനത്തെയും, 40 ദിനരാത്രങ്ങൾ സഞ്ചരിച്ച് ഹോറെബ് മലയിൽ എത്തിയ ഏലിയായെയും 40 ദിവസത്തെ ജലപ്രളയത്തെയുമെല്ലാം അനുസ്മരിപ്പിക്കുന്നു. മരുഭൂമിയിലേക്കുള്ള ഈ വിടവാങ്ങലാണ് ദൈവഹിതത്തിന് തന്നെത്തന്നെ സമർപ്പിക്കുവാൻ അവനെ ശക്തനാക്കിയത്. ശരീരത്തിന്റെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തു വാനുള്ള ഈ മൂന്നു പ്രലോഭനങ്ങളെ ജയിക്കുക വഴി, ഈ ലോകത്തെയും അത് നമുക്ക് മുമ്പിൽ അണിനിരത്തുന്ന പ്രലോഭനങ്ങളെയും നേരിടാൻ ദൈവവചനമാകുന്ന ആയുധം ധരിക്കാൻ യേശു നമ്മോടാവശ്യപ്പെടുന്നു. യേശു നേരിട്ട ഈ പ്രലോഭനങ്ങൾ അനുദിനജീവിതത്തിൽ നേരിടുന്നവ രാണ് നാം ഓരോരുത്തരും. ഈ പ്രലോഭനങ്ങളോടുള്ള നമ്മുടെ പ്രതികരണമാണ് പ്രധാനപ്പെട്ടത്. ഇന്നുവരെയുള്ള നമ്മുടെ തിരഞ്ഞെടുപ്പുകളിൽ വീഴ്ച വന്നിട്ടുണ്ടെങ്കിൽ, പിശാചിന്റെ കുതന്ത്ര ങ്ങൾക്കു മുന്നിൽ എന്നെത്തന്നെ അടിയറ വച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താനും അനുതാപ ത്തോടെ തിരികെ വരുവാനുമുള്ള സമയമാണ് തപസ്സുകാലം. നോമ്പിന്റെയും പ്രായശ്ചിത്ത ത്തിന്റെതുമായ ഈ കാലയളവിൽ ഒരു മരുഭൂമി അനുഭവത്തിലൂടെ നമുക്കും കടന്നു പോകാം. വിചിന്തനം: ജ്ഞാനസ്‌നാന വേളയിൽ ആത്മാവിനാൽ നിറയപ്പെട്ട ദൈവപുത്രൻ അതേ ആത്മാവിനാൽ മരുഭൂമിയിലേക്ക് നയിക്കപ്പെടുന്നു. നാൽപതുദിന രാത്രങ്ങൾ ഉപവാസത്തിലും പ്രാർഥ നയിലും ആയിരുന്ന യേശു 40 ദിനരാത്രങ്ങൾ സീനായ് മലയിൽ ആയിരുന്ന മോശയെയും, 40 വർഷം മരുഭൂമിയിൽ അലഞ്ഞുതിരിഞ്ഞ ഇസ്രായേൽ ജനത്തെയും, 40 ദിനരാത്രങ്ങൾ സഞ്ചരിച്ച് ഹോറെബ് മലയിൽ എത്തിയ ഏലിയായെയും 40 ദിവസത്തെ ജലപ്രളയത്തെയുമെല്ലാം അനുസ്മരിപ്പിക്കുന്നു. മരുഭൂമിയിലേക്കുള്ള ഈ വിടവാങ്ങലാണ് ദൈവഹിതത്തിന് തന്നെത്തന്നെ സമർപ്പിക്കുവാൻ അവനെ ശക്തനാക്കിയത്. ശരീരത്തിന്റെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തു വാനുള്ള ഈ മൂന്നു പ്രലോഭനങ്ങളെ ജയിക്കുക വഴി, ഈ ലോകത്തെയും അത് നമുക്ക് മുമ്പിൽ അണിനിരത്തുന്ന പ്രലോഭനങ്ങളെയും നേരിടാൻ ദൈവവചനമാകുന്ന ആയുധം ധരിക്കാൻ യേശു നമ്മോടാവശ്യപ്പെടുന്നു. യേശു നേരിട്ട ഈ പ്രലോഭനങ്ങൾ അനുദിനജീവിതത്തിൽ നേരിടുന്നവ രാണ് നാം ഓരോരുത്തരും. ഈ പ്രലോഭനങ്ങളോടുള്ള നമ്മുടെ പ്രതികരണമാണ് പ്രധാനപ്പെട്ടത്. ഇന്നുവരെയുള്ള നമ്മുടെ തിരഞ്ഞെടുപ്പുകളിൽ വീഴ്ച വന്നിട്ടുണ്ടെങ്കിൽ, പിശാചിന്റെ കുതന്ത്ര ങ്ങൾക്കു മുന്നിൽ എന്നെത്തന്നെ അടിയറ വച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താനും അനുതാപ ത്തോടെ തിരികെ വരുവാനുമുള്ള സമയമാണ് തപസ്സുകാലം. നോമ്പിന്റെയും പ്രായശ്ചിത്ത ത്തിന്റെതുമായ ഈ കാലയളവിൽ ഒരു മരുഭൂമി അനുഭവത്തിലൂടെ നമുക്കും കടന്നു പോകാം.
@Pastoral Ministry